Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'തിരക്കഥ റെഡി, നടൻ റെഡി, പക്ഷെ റീൽസ് ഫ്ലോപ്പ്; ഇത് പിആർ മുന്നേറ്റം; വീണ്ടും നാണംകെട്ട് സിപിഎം

'തിരക്കഥ റെഡി, നടൻ റെഡി, പക്ഷെ റീൽസ് ഫ്ലോപ്പ്; ഇത് പിആർ മുന്നേറ്റം; വീണ്ടും നാണംകെട്ട് സിപിഎം

കോഴിക്കോട് ബാലുശ്ശേരിയിൽ നടന്ന വികസന മുന്നേറ്റ ജാഥയ്ക്കിടെയാണ് വിവാദത്തിനസ്പദമായ സംഭവം നടന്നത്. വയോധികനായ മൊയ്തീൻ വേദിയിലെത്തി തന്റെ പെൻഷൻ തുകയിൽ നിന്നും 2000 രൂപ എം.വി. ഗോവിന്ദന് നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. യുഡിഎഫ് വന്നാൽ പെൻഷൻ മുടങ്ങുമെന്നും അതിനാൽ ഈ സർക്കാർ തുടരണമെന്നും പറഞ്ഞായിരുന്നു തുക കൈമാറിയത്. ഗോവിന്ദൻ മാസ്റ്റർ ആ പണം സ്നേഹപൂർവ്വം മൊയ്തീന്റെ പോക്കറ്റിൽ തന്നെ തിരികെ ഇട്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

എന്നാൽ ഈ ദൃശ്യങ്ങൾ വെറും 'പിആർ സ്റ്റണ്ട്' ആണെന്ന വെളിപ്പെടുത്തലുമായി മൊയ്തീൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ സ്വമനസ്സാലെ പോയി പണം നൽകിയതല്ലെന്നും ചിലർ തന്നെ നിർബന്ധിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ അത് തിരികെ നൽകുമെന്ന് തന്നോട് നേരത്തെ തന്നെ അവർ പറഞ്ഞിരുന്നതായും മൊയ്തീൻ വെളിപ്പെടുത്തി.

 ഇടതുപക്ഷ പ്രൊഫൈലുകൾ വൻതോതിൽ പ്രചരിപ്പിച്ച ഈ വീഡിയോ ഇപ്പോൾ പാർട്ടിക്കെതിരെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. കൃത്യമായ തിരക്കഥയോടെ തയ്യാറാക്കിയ നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് സൈബർ ഇടങ്ങളിൽ ശക്തമായ പരിഹാസവുമായി രംഗത്തെത്തി. സർക്കാർ അനുകൂല തരംഗമുണ്ടാക്കാൻ ശ്രമിച്ചവർക്ക് സ്വന്തം അണികളുടെ തന്നെ 'അമിതാവേശം' വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in