Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെഡിക്കല്‍ കോളജില്‍ ഇനി രോഗികളെ തറയില്‍ കിടത്തേണ്ടി വരില്ല; രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാന്‍ പുലയനാര്‍കോട്ടയും ജനറല്‍ ആശുപത്രിയും സജ്ജമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

മെഡിക്കല്‍ കോളജില്‍ ഇനി രോഗികളെ തറയില്‍ കിടത്തേണ്ടി വരില്ല; രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാന്‍ പുലയനാര്‍കോട്ടയും ജനറല്‍ ആശുപത്രിയും സജ്ജമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ തിരക്ക് കൂടുതലുള്ള ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്നുള്ള രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ ആശുപത്രി മേധാവികളുടെയും യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം.

അഞ്ഞൂറോളം കിടക്കകളുള്ള പുലയനാർകോട്ട ആശുപത്രിയിൽ പകർച്ചപ്പനി ബാധിതർക്ക് ഉൾപ്പെടെ ആവശ്യമായ കിടത്തിച്ചികിത്സ ഉറപ്പാക്കാൻ സാധിക്കും. സാധാരണയായി മഴക്കാലത്ത് പകർച്ചപ്പനി കേസുകൾ വർദ്ധിക്കുമ്പോൾ രോഗികളെ നിലത്ത് കിടത്തേണ്ടി വരാറുണ്ട്. എന്നാൽ രോഗികളെ യാതൊരു കാരണവശാലും തറയിൽ കിടത്തരുത് എന്ന ആരോഗ്യവകുപ്പിന്റെ പൊതു നയത്തിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികൾക്കും ഒപ്പമുള്ളവർക്കുമായി അടിയന്തരമായി കന്റീൻ സൗകര്യം സജ്ജമാക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. ജനറൽ ആശുപത്രിയിലെ മാസ്റ്റർപ്ലാൻ പ്രവൃത്തികൾ നിലവിൽ ഇഴഞ്ഞുനീങ്ങുകയാണെന്നും, ഇതിന് മേൽനോട്ടം വഹിക്കുന്ന എസ്.പി.വി (SPV) യെ മാറ്റണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, മികച്ച പ്രവൃത്തിപരിചയമുള്ള പുതിയ ഏജൻസിയെ എസ്.പി.വിയായി ചുമതലപ്പെടുത്തി മാസ്റ്റർപ്ലാൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. ജനറൽ ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ റാംപ് സജ്ജമാക്കുന്നതിനും കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കുന്നതിനുമായി ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ച് നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം 24 മണിക്കൂറും കാര്യക്ഷമമാക്കിക്കൊണ്ട് ജനറൽ ആശുപത്രിയെ കൂടുതൽ ശക്തിപ്പെടുത്തും. ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ വർദ്ധിക്കുന്നതോടെ ചെറിയ രോഗങ്ങൾക്കായി ജനങ്ങൾ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത് കുറയുകയും, അതുവഴി മെഡിക്കൽ കോളജിലെ അമിത തിരക്കിന് വലിയ പരിഹാരമാകുകയും ചെയ്യുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Save your stories

Sign in