Logo
Sun, Jun 07, 2026 • 01:49 AM
LIVE TV
Watch

No business videos available

No Middle East videos available

ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; പിരിഞ്ഞത് ശീതകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 21, 2023
1 min read Updated: June 05, 2026
SHARE:
SAVE: Login to save

ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; പിരിഞ്ഞത് ശീതകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ
ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ശീതകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കവെയാണ് ലോക്സഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ബജറ്റ് സമ്മേളനത്തിനായി ജനുവരിയിലാവും ഇനി പാർലമെന്‍റ് സമ്മേളിക്കുക. അതേസമയം പ്രതിപക്ഷത്തെ ഒഴിവാക്കി സുപ്രധാന ബില്ലുകൾ ഇന്നും പാർലമെന്‍റ് പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർ സംബന്ധിച്ച നിയമമായിരുന്നു അതിലൊന്ന്. സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതായിരുന്നു ബില്ല്. ഇത് രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. അതേസമയം ഇന്ന് സസ്പെൻഡ് ചെയ്തത് 3 എംപിമാരെയാണ് ഡി കെ സുരേഷ് നകുൽനാഥ് ദീപക് ബൈജ് എന്നവരാണ് ഒടുവിലായി സസ്പെൻഡ് ചെയ്തത് . ഇതോടെ ആകെ സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 146 ആയി. പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ലോക്‌സഭയിൽ നിന്ന് മൂന്ന് എംപിമാര്‍ക്ക് കൂടി സസ്പെൻഷൻ. ഡി കെ സുരേഷ്, നകുൽനാഥ്, ദീപക് ബൈജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ലോകസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയതവരുടെ എണ്ണം 53ആയി. ഇരു സഭകളില്‍ നിന്നും 81 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10