Logo
CHANGE MODE
Fri, Jun 05, 2026 • 01:37 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: സര്‍ക്കാര്‍ ധവളപത്രം നാളെ സഭയില്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2026
1 min read Updated: June 04, 2026
Share:

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: സര്‍ക്കാര്‍ ധവളപത്രം നാളെ സഭയില്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നാളെ നിയമസഭയുടെ മേശപ്പുറത്ത് വച്ചേക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നാലിന് അവസാനിക്കാനിരിക്കെയാണ് ധവളപത്രം സഭയിലെത്തുന്നത്. പിന്നാലെ 19-ന് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ധൂര്‍ത്ത്, വരുമാനച്ചോര്‍ച്ച, നികുതി പിരിവിലെ ഗുരുതരമായ വീഴ്ചകള്‍ എന്നിവ ധവളപത്രത്തില്‍ അക്കമിട്ട് നിരത്തുമെന്നാണ് സൂചന. ഇതിനുപുറമെ, കേന്ദ്ര വിഹിതമായി ലഭിച്ച തുക, അതിന്റെ ചെലവഴിക്കല്‍ രീതികള്‍, വകമാറ്റി ചെലവഴിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളും ധവളപത്രത്തിലൂടെ പുറത്തുകൊണ്ടുവരും.

നേരത്തെ ഇന്ധനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ സെസായി രണ്ട് രൂപ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളുമായി വലിയ വിലവ്യത്യാസം രൂപപ്പെട്ടിരുന്നു. ഇത് കേരളത്തില്‍ ഒന്നര ലക്ഷം കോടി ലിറ്ററിന്റെ ഡീസല്‍ ഉപയോഗം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. നികുതി വെട്ടിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ധനം കടത്തി ഇവിടെ വില്‍ക്കുന്നത് തടയാനും, മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ഭീമമായ നികുതി നഷ്ടം ഒഴിവാക്കാനുമുള്ള കര്‍ശന നടപടികള്‍ ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10