തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള വിപുലമായ ആദ്യ മുന്നണി യോഗം ഇന്ന് രാവിലെ 11 മണിക്ക് ക്ലിഫ് ഹൗസില്‍ ചേരും. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനും ഭരണ നിര്‍വ്വഹണത്തിനും കൂടുതല്‍ വേഗം പകരുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആണ് യോഗം ചേരുക.
വിവിധ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന അജണ്ട. മുന്നണിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി പ്രതിബദ്ധതയുള്ളവരെ സാരഥികളാക്കാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതവും ഫണ്ടുകളും നഷ്ടപ്പെടാതെ കൃത്യമായി ലഭ്യമാക്കാനുള്ള നയരൂപീകരണവും യോഗത്തില്‍ നടക്കും. പി.എം ശ്രീ പദ്ധതി നടത്തിപ്പ്, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം, പുതിയ മദ്യ നയം, വഖഫ് ബോര്‍ഡ് തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.
യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണ്ണായക മുന്നണി യോഗം ഇന്ന് ക്ലിഫ് ഹൗസില്