കൊച്ചി: നെടുമ്പാശ്ശേരിയില് വന് വിവാദമുയര്ത്തിയ മിനി കൂപ്പര് അപകടക്കേസിലെ പ്രതി സുഹൈല് സജീവിനെ പൊലീസ് ഇന്ന് കസ്റ്റഡിയില് വാങ്ങും. അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. അതേസമയം, പ്രതി നല്കിയ ജാമ്യാപേക്ഷ നാളെ കോടതിയുടെ പരിഗണനയ്ക്ക് വരും.
അപകടത്തിന് പുറമെ പ്രതിക്കെതിരെ എക്സൈസും മോട്ടോര് വാഹന വകുപ്പും കര്ശന നടപടികള് ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്ത്തിയാകാതെ ബാറില് കയറി മദ്യപിച്ചതിനാണ് സുഹൈലിനെതിരെ എക്സൈസ് കേസെടുത്തത്. പൊലീസിന്റെ ഔദ്യോഗിക റിപ്പോര്ട്ട് ലഭിക്കുന്ന മുറയ്ക്ക് ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാനുള്ള നടപടികളിലേക്ക് മോട്ടോര് വാഹന വകുപ്പും കടക്കും. അതേസമയം കേസിലെ പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും കര്ശന നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില് വാങ്ങും