വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയും സ്വപ്ന സുരേഷ് അടക്കം ആറുപേരെ ഉള്‍പ്പെടുത്തിയുമാണ് സിബിഐയുടെ ആദ്യഘട്ട കുറ്റപത്രം. എന്നാല്‍ എം. ശിവശങ്കര്‍ പ്രതിപ്പട്ടികയിലില്ല.
പ്രളയബാധിതര്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നതിനായി യു.എ.ഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ലഭിച്ച 21 കോടി രൂപയില്‍ നിന്ന് നാല് കോടിയോളം രൂപ പ്രതികള്‍ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അതേസമയം, മുന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുന്‍ ലൈഫ് മിഷന്‍ സി.ഇ.ഓ യു.വി. ജോസ് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ അഴിമതി കേസ്: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്‌ന സുരേഷ് അടക്കം 6 പ്രതികൾ