Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്


കോഴിക്കോട്: വിവാദമായ വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാര്‍ ഇടത് അനുകൂല സംഘടനയുടെ മുന്‍ ഭാരവാഹികള്‍. അറസ്റ്റിലായ രണ്ട് അധ്യാപികമാർ കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ (KRTA) പേരാമ്പ്ര യൂണിറ്റ് ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പുറത്തുവന്നു.

അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശിയായ കാവ്യ പേരാമ്പ്ര യൂണിറ്റ് കൺവീനറും നീഷ്മ ജോയിന്റ് കൺവീനറുമായിരുന്നു. ഇവർ ഫെബ്രുവരിയിൽ ഭാരവാഹിത്വം ഒഴിഞ്ഞു.

കാവ്യയെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. ആവള സ്വദേശിയായ നീഷ്മ ചൊവ്വാഴ്ച അറസ്റ്റിലായി. മരുതോങ്കര സ്വദേശി കീർത്തനയായിരുന്നു ആദ്യം അറസ്റ്റിലായത്. വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും പണം അയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടെയുള്ളവർ പിടിയിലായതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പോലീസിന് കിട്ടിയത്. മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.  പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാണെന്നും പോലീസ് പറഞ്ഞു.

Related articles

See all
Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി...

Popular News

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാ...

Save your stories

Sign in