കോഴിക്കോട്: പോലീസിനെതിരെ പരസ്യമായി ഭീഷണി പ്രസംഗം നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു വിവാദപരമായ പരാമർശങ്ങൾ.
പ്രതിഷേധങ്ങളുടെ പേരിൽ നെയിം പ്ലേറ്റ് ഇല്ലാത്ത പോലീസുകാർ വീടുകളിൽ കയറിയാൽ കണ്ണടിച്ച പൊട്ടിക്കുമെന്നായിരുന്നു നിഗേഷിന്റെ പ്രസംഗം. ഡിവൈഎഫ്ഐയുടെ സമര മുഖത്തേക്ക് വന്നാൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. പി. ഷൗക്കത്തലിയുടെ പൊടി പോലും കാണില്ലെന്നും അദ്ദേഹം പരസ്യമായി ഭീഷണിപ്പെടുത്തി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും സേനയ്‌ക്കെതിരെയും ഉയർത്തിയ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.