Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാജ ജന്മദിനം 'സ്പോർട്സ് നൈറ്റ്' ആയി ആചരിക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്

ജയിപ്പിച്ച് വിട്ട ജനങ്ങളാണ് സ്പോൺസർ എന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങൾ സ്പോൺസർ ചെയ്തതുകൊണ്ടാണ് താൻ നിയമസഭയിലെത്തിയതെന്നും സ്പോൺസർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് ഇത് നാലാമത്തെ ചോദ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്ക...

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാജ ജന്മദിനം 'സ്പോർട്സ് നൈറ്റ്' ആയി ആചരിക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്

കോഴിക്കോട്: ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്‍റെ സ്പോൺസർ എന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങൾ സ്പോൺസർ ചെയ്തതുകൊണ്ടാണ് താൻ നിയമസഭയിലെത്തിയതെന്നും സ്പോൺസർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് ഇത് നാലാമത്തെ ചോദ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സ്പോർട്സ് കൗൺസിലിൽ നടന്ന വിജിലൻസ് പരിശോധനയെക്കുറിച്ച് പ്രതികരിക്കവെ, അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയാൽ കർശനമായ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കായികതാരങ്ങളെ കൂടുതൽ ചേർത്തുപിടിക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കായിക പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി ജി.വി. രാജയുടെ ജന്മദിനം തിരുവനന്തപുരത്ത് 'സ്പോർട്സ് നൈറ്റ്' ആയി ആചരിക്കുമെന്നും വിവിധ മേളകളിൽ മെഡൽ നേടിയവരെ ചടങ്ങിൽ ആദരിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് തുടങ്ങി കായിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.


Related articles

See all
Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Save your stories

Sign in