Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാജ്യങ്ങളിലെ 33 പ്രതികള്‍ അറസ്റ്റിൽ

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാജ്യങ്ങളിലെ 33 പ്രതികള്‍ അറസ്റ്റിൽ

ഷാര്‍ജ : 6500 കോടി ദിര്‍ഹത്തിന്റെ വന്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച, രാജ്യാന്തര കുറ്റവാളി സംഘത്തെ, യുഎഇയിലെ, ഷാര്‍ജ പൊലീസ് പിടികൂടി. കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ ആക്രമണം, ഡിജിറ്റല്‍ വാലറ്റ് മോഷണം, ഭീഷണിപ്പെടുത്തലുകള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നിവയുമായി, നാല് രാജ്യാന്തര കുറ്റകൃത്യ ശൃംഖലകളെ, ഷാര്‍ജ പൊലീസ് ഇതിലൂടെ തകര്‍ത്തു.

ഷാര്‍ജ മീഡിയ സിറ്റി ആസ്ഥാനത്ത് ഷാര്‍ജ പൊലീസ് വിളിച്ച, വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 'ഓപറേഷന്‍ എന്‍ഡ് ഓഫ് ദ് ബാറ്റില്‍' എന്ന് പേരിട്ട ദൗത്യത്തിലൂടെ, സ്ത്രീകള്‍ ഉള്‍പ്പടെ, 12 രാജ്യങ്ങളിലെ 33 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ലോകത്തെങ്ങുമുള്ള മുപ്പതിലേറെ പ്രമുഖ കമ്പനികളുടെ 6500 കോടി ദിര്‍ഹം മൂല്യമുള്ള സ്വത്തുക്കള്‍, ഈ റെയ്ഡിലൂടെ സംരക്ഷിക്കാന്‍ സാധിച്ചുവെന്ന് ഷാര്‍ജ പൊലീസ് മേധാവി ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള മുബാറക് ബിന്‍ അമര്‍ പറഞ്ഞു.

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. അതേസമയം, വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കുറ്റവാളി സംഘത്തിന്റെ തലവന്‍മാരെ, പിടികൂടി യുഎഇയിലെ നിയമത്തിന് മുന്നില്‍ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു. ഷാര്‍ജ പൊലീസ് ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കേസ് കൂടിയാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു. ജയ്ഹിന്ദ് ടി വി ഉള്‍പ്പടെ, തിരഞ്ഞെടുത്ത ചുരുക്കം ചില വിദേശ മാധ്യമങ്ങള്‍ക്ക് മാത്രമാണ് ,ഈ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്ഷണം ലഭിച്ചത്.

Related articles

See all
Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Save your stories

Sign in