'കോടതി തടസ്സങ്ങള്‍ നീക്കിയതുകൊണ്ടുള്ള റെയ്ഡ്; ഇനി സെക്രട്ടേറിയറ്റിലും ഇഡി കയറും, പക്ഷെ ആ ഏജന്‍സിയെ കോണ്‍ഗ്രസിന് വിശ്വാസമില്ല'; തുറന്നടിച്ച് കെ. മുരളീധരന്
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ നടക്കുന്ന ഇഡി റെയ്ഡ്, കോടതി ഇന്നലെ അന്വേഷണ തടസ്സങ്ങള്‍ നീക്കിയതിനെ തുടര്‍ന്നുള്ള നടപടിയാണെന്ന് മന്ത്രി കെ. മുരളീധരന്‍. കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇനി സെക്രട്ടേറിയറ്റിലും ഇഡി കയറുമെന്നും എന്നാല്‍ കേന്ദ്ര ഏജന്‍സിയായ ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി ചെയ്യുന്നത് ശരിയാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ-സാമ്പത്തിക വിഷയങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുരളീധരന്‍ അറിയിച്ചു. ക്ഷേത്രങ്ങളിലെ മോഷണം തടയാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തും. ഇതിനൊപ്പം ശബരിമലയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമാക്കുമെന്നും, ഇതിനായി കൃത്യമായ നിയമോപദേശം തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.