Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

10- 'മെച്ചപ്പെട്ട മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും, മാപ്പ് നല്‍കണം': തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ വിശദീകരണവുമായി പേളി മാണി

10- 'മെച്ചപ്പെട്ട മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും, മാപ്പ് നല്‍കണം': തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ വിശദീകരണവുമായി പേളി മാണി

സോഷ്യല്‍ മീഡിയയിലെ കടുത്ത  വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിശദീകരണവുമായി അവതാരക പേളി മാണി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് 22 മിനിറ്റോളം വരുന്ന വിശദീകരണ വീഡിയോ ഇട്ടിരിക്കുന്നത്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പേളി മാണിയെ വലിയ വിവാദത്തില്‍ എത്തിച്ചത്. 'ഒരു ലക്ഷ്യവും ജീവനേക്കാള്‍ വലുതല്ല, അപായ സാധ്യതയുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ തിരികെ പോകണം' എന്ന കുറപ്പോടെയായിരുന്നു തുടക്കം. ഒപ്പം കാവി നിറത്തോടുള്ള ഇഷ്ടവും അഭിപ്രായ സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടിയതോടെ പ്രതിഷേധം ശക്തമായി. ഇതേത്തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് ലക്ഷത്തോളം ഫോളോവേഴ്സിനെയും യൂട്യൂബ് സബ്‌സ്‌ക്രൈബര്‍മാരെയും താരത്തിന് നഷ്ടമായിരുന്നു.

വിവാദങ്ങളില്‍ ഒടുവില്‍ വ്യക്തത വരുത്തിക്കൊണ്ട് പേളി മാണി രംഗത്തെത്തി. താന്‍ പോസ്റ്റിട്ടത് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഓര്‍ത്ത് ഭയന്നിട്ടാണെന്നും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാന്‍ പറയാന്‍ താന്‍ ആരുമല്ലെന്നും പേളി പറഞ്ഞു. എന്നാല്‍ താന്‍ പോസ്റ്റ് ചെയ്തതിനെ പൂര്‍ണ്ണമായും നെഗറ്റീവായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് താരം വിശദീകരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ കല്ലറയില്‍ തുപ്പുന്നതിന് സമമെന്ന് ചിലര്‍ ഈ നിലപാടിനെ വിശേഷിപ്പിച്ചത് തന്നെ മാനസികമായി ഏറെ തളര്‍ത്തിയെന്നും പേളി വ്യക്തമാക്കി.

തനിക്കെതിരെ വിമര്‍ശനമുന്നയിച്ച വ്യക്തിക്കെതിരെ അല്പം ദേഷ്യത്തോടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് പേളി സമ്മതിച്ചു. 'പരാജയപ്പെട്ട സംവിധായകന്‍' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത് വലിയ വീഴ്ചയാണെന്നും അതില്‍ താന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും താരം പറഞ്ഞു. ക്യാന്‍വയില്‍ ഉപയോഗിച്ച ബാക്ക്ഗ്രൗണ്ട് കളറിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിക്കെട്ടിയപ്പോഴാണ് കാവി നിറം ഇഷ്ടമാണെന്നും ഇന്ത്യന്‍ പതാകയിലെ കാവിയാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കേണ്ടി വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനം ഉന്നയിച്ചയാളുടെ പിതാവായ പ്രശസ്ത സംവിധായകന്‍ സിബി മലയിലിനെയാണ് താന്‍ അധിക്ഷേപിച്ചതെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ശുദ്ധ അബദ്ധമാണെന്നും പേളി ചൂണ്ടിക്കാട്ടി. സിബി മലയിലിന്റെ വലിയൊരു ആരാധികയാണ് താനെന്നും അദ്ദേഹത്തെ അത്തരത്തില്‍ അധിക്ഷേപിക്കാന്‍ ചിന്തിക്കുകപോലുമില്ലെന്നും മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുന്നതിന് മുന്‍പ് വസ്തുത അന്വേഷിക്കേണ്ടിയിരുന്നുവെന്നും പേളി കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടി ആണെന്ന് കരിയറിന്റെ തുടക്കത്തില്‍ പിതാവ് നല്‍കിയ ഉപദേശം ഇപ്പോള്‍ കൂടുതല്‍ ഓര്‍ക്കുകയാണെന്ന് പേളി പറഞ്ഞു. താന്‍ പറയുന്ന ഓരോ വാക്കിനും പ്രവര്‍ത്തിക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ബോധ്യപ്പെട്ടെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു മനുഷ്യനാകാന്‍ ശ്രമിക്കുമെന്നും പറഞ്ഞ താരം തനിക്ക് മാപ്പ് നല്‍കണമെന്ന് ആരാധകരോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

Related articles

See all
Popular News

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് കർശന നിയന്ത്രണം; ഒരു വീട്ടിൽ പരമാവധി മൂന്ന് നായ്ക്കൾ മാത്ര...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Save your stories

Sign in