പാര്‍ട്ടി ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി അബുദാബിയില്‍; ഇത് മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിലെ അഞ്ചാമത്തെ രാജ്യം ; വീണ്ടും മുഖ്യമന്ത്രിയെ ബഹിഷ്‌കരിച്ച് യു.ഡി.എഫ് അനുഭാവ സംഘടനകള്‍
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 08, 2025
1 min read
•
Updated: June 04, 2026
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്‍ കുവൈത്ത് സന്ദര്‍ശനത്തിന് ശേഷം യു എ ഇയിലെത്തി. അബൂദബി ബതീന്‍ എയര്‍പോര്‍ട്ടിലെത്തിയ പിണറായി വിജയനെ, ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, വ്യവസായി എം എ യൂസുഫലി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നവംബര്‍ എട്ടിന് ശനിയാഴ്ച സി. പി. എമ്മിന്റെ പാര്‍ട്ടി ചാനല്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി സംബന്ധിക്കും.
അതേസമയം യു എ ഇയിലെ യുഡിഎഫ് സംഘടനകളും മുഖ്യമന്ത്രിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള 'പ്രവാസി സ്നേഹം ' മാത്രമാണ് ഇതെന്ന് യു. ഡി.എഫ് സംഘടനകള്‍ ആരോപിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പ്രവാസി വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ വലിയ അമര്‍ഷവും പ്രതിഷേധവും നിലനില്‍ക്കുകയാണ്.
ELVIS CHUMMAR
JAIHIND TV MIDDLE EAST BUREAU
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10