Israel attack in Yemen| ദോഹയ്ക്ക് പിന്നാലെ യെമനിലും ഇസ്രായേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Jaihind TV News Report
Jaihind TV Web Desk
September 11, 2025
1 min read
•
Updated: June 09, 2026
സനാ: ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രായേല്‍. യെമനിലെ പ്രധാന ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 35-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് യെമനില്‍ ആക്രമണം നടന്നത്. ഇസ്രായേലി വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനുള്ള പ്രതികരണമാണിതെന്ന് ഇസ്രായേല്‍ അറിയിച്ചു. യെമന്‍ തലസ്ഥാനമായ സനായിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഇവിടെ ഒരു സൈനിക ആസ്ഥാനവും ഇന്ധന സ്റ്റേഷനും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമിച്ചത്.
ഇസ്രായേലിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ധാരാളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സനായില്‍ നിന്നുള്ളവരാണെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളെ വെറുതെ വിടില്ലെന്നും ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഹമാസിനും ഇസ്രായേലിനും ഇടയില്‍ മധ്യസ്ഥത വഹിച്ചിരുന്ന ഖത്തറിനെ ഇസ്രായേല്‍ ആക്രമിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് യെമനിലെ ആക്രമണം. ഈ ആക്രമണത്തെ അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10