‘പുതുപ്പള്ളി’ ഇഷ്ടപ്പെട്ടു, വീണ്ടും വരും; ക്രിസ് ഗെയ്‌ലിന്റെ വാക്കുകൾക്ക് പിന്നാലെ കൗതുകമായി ചാണ്ടി ഉമ്മന്റെ ‘പുതുപ്പള്ളി’ പഠിപ്പിക്കൽ
തിരുവനന്തപുരം: പുതുപ്പള്ളി ഇഷ്ടപ്പെട്ടെന്നും വീണ്ടും അവിടേക്ക് എത്തുമെന്നും വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ചടങ്ങിൽ സംസാരിക്കവെയാണ് ഗെയ്ൽ ഇക്കാര്യം പറഞ്ഞത്.
‘പുതുപ്പള്ളി’ എന്ന പേര് ഉച്ചരിക്കാൻ ഗെയ്ൽ ശ്രമിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ചാണ്ടി ഉമ്മൻ എംഎൽഎ ‘പുതുപ്പള്ളി, പുതുപ്പള്ളി’ എന്ന് പറഞ്ഞ് താരത്തെ സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകമാകുകയാണ്. പുതുപ്പള്ളിയിൽ വീണ്ടും എത്തുമെന്ന് ഗെയ്ൽ പറഞ്ഞപ്പോൾ ‘ഞാൻ കൊണ്ടുപോകാം’ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഞായറാഴ്ചയാണ് ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തിയത്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂളിലെ സമ്മേളന നഗരിയിലേക്കുള്ള ഗെയ്‌ലിന്റെ യാത്രയിൽ ചാണ്ടി ഉമ്മൻ തന്നെയാണ് വാഹനം ഓടിച്ചത്. ഗെയ്‌ലിന്റെ പുതുപ്പള്ളി സന്ദർശനവും ചാണ്ടി ഉമ്മനൊപ്പമുള്ള നിമിഷങ്ങളും ആരാധകർക്കിടയിലും ശ്രദ്ധ നേടിയിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.