Logo
Mon, Aug 31, 2026 • 02:19 PM
LIVE TV
Watch

No business videos available

No Middle East videos available

എന്താണ് 'ഐ ആം ഗെയിം’ എന്ന വാക്കിൻ്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 31, 2026
1 min read
SHARE:
SAVE: Login to save

എന്താണ് 'ഐ ആം ഗെയിം’ എന്ന വാക്കിൻ്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ പ്രീ റിലീസ് ഇവൻ്റും മ്യൂസിക് ലോഞ്ചും നടന്നത്. പ്രീ റിലീസ് ഇവൻ്റ് വേദിയിൽ വെച്ച്, ചിത്രത്തിന്റെ പേരിനെ കുറിച്ചും സംവിധായകൻ നഹാസ് ഹിദായത്തിനെക്കുറിച്ചും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ തയ്യാറായ, എന്തിനേയും നേരിടാൻ തയ്യാറായ ആൾ എന്ന അർഥമാണ് "ഐ ആം ഗെയിം" എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ജേക്‌സ് പറഞ്ഞു. ഐ ആം ഗെയിം എന്ന ടൈറ്റിലിന് ഏറ്റവും ഉചിതമായ വ്യക്തിയാണ് നഹാസ് ഹിദായത്ത് എന്നും ഒരു വ്യക്തിക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കാൻ പറ്റുമോ, അതൊക്കെ സഹിച്ച വ്യക്തിയാണ് നഹാസ് എന്നുമാണ് ജേക്സ് ബിജോയ് പറഞ്ഞത്. സിനിമയിൽ തൻ്റേതായ ഒരിടം കണ്ടെത്താൻ നഹാസ് നടത്തിയ പരിശ്രമങ്ങളെയും അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകളെയും സൂചിപ്പിക്കുന്നതാണ് ജേക്സ് പറഞ്ഞ വാക്കുകൾ.

നഹാസ് സംവിധാന സഹായി ആയി ജോലി ചെയ്യുന്ന കാലം മുതൽ തനിക്ക് അദ്ദേഹത്തെ അറിയാം എന്നും, 10 വർഷത്തോളം നീണ്ട ആ പരിചയത്തിൽ, സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നഹാസ് നേരിട്ട വെല്ലുവിളികളും അദ്ദേഹം അതിനെ എങ്ങനെയാണ് തരണം ചെയ്തത് എന്നും അടുത്ത് നിന്ന് കാണാൻ സാധിച്ച സുഹൃത്താണ് താനെന്നും ജേക്സ് ബിജോയ് പറഞ്ഞു. ആർഡിഎക്സ് എന്ന നഹാസിൻ്റെ ആദ്യ ചിത്രം നേടിയ വിജയം ഏറെ അഭിമാനത്തോടെയാണ് താൻ നോക്കി കണ്ടതെന്നും ജേക്സ് പറയുന്നു.


ആദ്യ ചിത്രം ഒരുക്കുന്നതിനായി നഹാസ് നടത്തിയ പരിശ്രമവും അത് മുടങ്ങി പോയതും, ശേഷം വ്യക്തിജീവിതത്തിൽ അച്ഛൻ്റെ വിയോഗം ഉണ്ടാക്കിയ വേദനയും എല്ലാം തരണം ചെയ്താണ് നഹാസ് "ആർഡിഎക്സ്" എന്ന വലിയ ഹിറ്റ് ഒരുക്കിയത് എന്ന് ജേക്സ് പറഞ്ഞു. ഐ ആം ഗെയിമിൻ്റെ കഥ രണ്ടര വർഷം മുമ്പ് കേൾക്കുമ്പോൾ മുതൽ താൻ ആവേശഭരിതനാണ് എന്നും ജേക്സ് ബിജോയ് വെളിപ്പെടുത്തി. താനും നഹാസും അടുത്തടുത്ത നാട്ടിൽ ഉള്ളവരാണ് എന്നും ജേക്സ് പറഞ്ഞു.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവന്റും വലിയ ആഘോഷമായിരുന്നു. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ പതിനായിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. ജേക്സ് ബിജോയ് ഉൾപ്പെടെയുള്ള സംഗീതസംഘവും വേടൻ, അർമാൻ മാലിക് തുടങ്ങിയ ഗായകരും ഇവൻ്റ് വേദിയിൽ പ്രകടനങ്ങളുമായി തിളങ്ങി.

ചിത്രത്തിലെ ‘ലൂസർ’, 'മഴവില്ലായെ ' എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ തന്നെയാണ് " ലൂസർ" ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ ട്രെയിലറിനും വമ്പൻ പ്രതികരണം ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്.

ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10