Logo
Fri, Jul 17, 2026 • 02:15 AM
LIVE TV
Watch

No business videos available

No Middle East videos available

'ഫൈനലിൽ എത്തിയത് കഴിവിന്റെ ബലത്തിൽ'; വിമർശകർക്കും വിവാദങ്ങൾക്കും മറുപടിയുമായി ലയണൽ മെസി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 16, 2026
1 min read
SHARE:
SAVE: Login to save

'ഫൈനലിൽ എത്തിയത് കഴിവിന്റെ ബലത്തിൽ'; വിമർശകർക്കും വിവാദങ്ങൾക്കും മറുപടിയുമായി ലയണൽ മെസി

അറ്റ്‌ലാന്റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന തുടർച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ വിമർശകർക്കുള്ള ശക്തമായ മറുപടിയുമായി നായകൻ ലയണൽ മെസി. ഫിഫയുടെയോ റഫറിമാരുടെയോ പ്രത്യേക ആനുകൂല്യം കൊണ്ടല്ല, കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് അർജന്റീന ഫൈനലിലെത്തിയതെന്ന് മെസി വ്യക്തമാക്കി.

അർജന്റീനയ്ക്ക് അനുകൂലമായ വിധികളാണ് ഫിഫയും റഫറിമാരും നൽകുന്നതെന്ന വിമർശനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ മെസി, ടീമിന്റെ വിജയത്തിന് പിന്നിൽ കളിക്കാരുടെ ആത്മവിശ്വാസവും പോരാട്ടവീര്യവുമാണെന്ന് പറഞ്ഞു. "ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് അതിൽ പ്രശ്നമില്ല. കടുത്ത വിമർശനങ്ങളിലൂടെയും ആരോപണങ്ങളിലൂടെയുമാണ് ഞങ്ങൾ ഈ ഘട്ടത്തിലെത്തിയത്. എന്നാൽ ഈ ടീമിന്റെ കഴിവിൽ എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല," അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.

അറ്റ്‌ലാന്റയിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അർജന്റീന ശക്തമായ തിരിച്ചുവരവ് നടത്തിയത്. മെസിയുടെ രണ്ട് അസിസ്റ്റുകളുടെ കരുത്തിൽ ഇംഗ്ലണ്ടിനെ മറികടന്ന അർജന്റീന ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഈ നിർണായക വിജയത്തെ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്കാണ് മെസി സമർപ്പിച്ചത്.

കൃത്യം 40 വർഷം മുമ്പ് ഇംഗ്ലണ്ടിനെതിരേ മറഡോണ നേടിയ ചരിത്രവിജയത്തെ അനുസ്മരിച്ച മെസി, "സ്വർഗത്തിൽ നിന്ന് അദ്ദേഹം ഈ വിജയം ആസ്വദിക്കുന്നുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ നേട്ടം അദ്ദേഹത്തിനുള്ള സമർപ്പണമാണ്," എന്നും കൂട്ടിച്ചേർത്തു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10