Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവം: പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവെന്ന് റിപ്പോര്‍ട്ട്

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവം: പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: തായ്ലാന്റിലെ ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം (AI2379) ശക്തമായ ആകാശച്ചുഴിയില്‍ പെട്ട് അപകടമുണ്ടായ സംഭവത്തില്‍ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവ് എന്ന് റിപ്പോര്‍ട്ട്. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം. അപകടത്തിന് കാരണം ആകാശച്ചുഴി ആണോ പൈലറ്റിന്റെ വീഴ്ചയാണോ എന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പരിശോധിച്ചുവരികയാണ്.

സംഭവത്തില്‍ അന്തിമ നിഗമനങ്ങളില്‍ എത്തരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. അപകടത്തില്‍ 20 യാത്രക്കാര്‍ക്കും 4 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കുമാണ് പരിക്കേറ്റത്. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കുമെന്നും, പൈലറ്റിന്റെ രണ്ടാം ലബോറട്ടറി പരിശോധനാഫലം പോസിറ്റീവാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് നാലിന് 137 യാത്രക്കാരും 8 ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ബസ് എ320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് പൈലറ്റുമാരില്‍ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്സ്റ്റന്‍സ് പരിശോധനയിലാണ് സംശയകരമായ കണ്ടെത്തലുകള്‍ ഉണ്ടായത്. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ കൂടുതല്‍ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.

അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കൃത്യമായ സഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതികള്‍ ഉയര്‍ന്നതോടെ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ സി.ഇ.ഒ. കാംപ്‌ബെല്‍ വില്‍സണെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഡി.ജി.സി.എ.യും എ.എ.ഐ.ബി.യും സംയുക്തമായി പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും ഡ്യൂട്ടിയില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരിശോധന സാധാരണ നിയമനടപടിയുടെ ഭാഗമാണെന്നും, പരിശോധനാഫലങ്ങള്‍ ഔദ്യോഗികമായി തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in