കണ്ണൂര്‍: ഫേസ്ബുക്കില്‍ വെല്ലുവിളികള്‍ പോസ്റ്റ് ചെയ്തത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി. സ്വന്തം ഐഫോണില്‍ നിന്നാണ് പോസ്റ്റുകള്‍ പങ്കുവെച്ചതെന്നും, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വൈഫൈ ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും മൊഴിയിലുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ മറ്റാരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ആയങ്കി വ്യക്തമാക്കി.
പോസ്റ്റുകള്‍ ഇടാന്‍ ഉപയോഗിച്ച ഐഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം അര്‍ജുന്‍ ആയങ്കിക്കതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്.എച്ച്.ഒ. പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. ഈ റിപ്പോര്‍ട്ട് ഉടന്‍തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറും.
ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; പോലീസിന് മൊഴി നല്‍കി