Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഹലിന് ഹാട്രിക് മിന്നൽ; സി.ഐ.എസ്.എഫിനെ 6-0ന് തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ക്വാർട്ടറിൽ

സഹലിന് ഹാട്രിക് മിന്നൽ; സി.ഐ.എസ്.എഫിനെ 6-0ന് തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ക്വാർട്ടറിൽ

കൊൽക്കത്ത: മലയാളി താരം സഹൽ അബ്ദുസമദിന്റെ തകർപ്പൻ ഹാട്രിക് മികവിൽ സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്സിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് എയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് മോഹൻ ബഗാൻ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്.

17, 19, 37 മിനിറ്റുകളിലായിരുന്നു സഹലിന്റെ ഗോളുകൾ. മത്സരത്തിൽ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മോഹൻ ബഗാനെതിരെ സി.ഐ.എസ്.എഫിന് കാര്യമായ പ്രതിരോധം തീർക്കാനായില്ല.

24-ാം മിനിറ്റിൽ മൻവീർ സിങ് മോഹൻ ബഗാന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ ജെയ്മി മക്‌ലാരനും 73-ാം മിനിറ്റിൽ ടെക്കാം അഭിഷേക് സിങ്ങും ഗോൾ നേടിയതോടെ മോഹൻ ബഗാൻ ആറു ഗോളിന്റെ വമ്പൻ ജയം സ്വന്തമാക്കി.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ സൗത്ത് യുണൈറ്റഡ് എഫ്‌സിക്കെതിരെ എതിരില്ലാത്ത എട്ടു ഗോളിന്റെ വമ്പൻ ജയമാണ് ടീം നേടിയത്. ആ മത്സരത്തിൽ മൻവീർ സിങ് ഹാട്രിക് നേടിയിരുന്നു.

മൂന്നാം മത്സരത്തിൽ സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്സിനെയും തകർത്ത് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് മോഹൻ ബഗാൻ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.



Related articles

See all
Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Popular News

മിസൈൽ ഭീഷണിക്കിടെ മത്സരം വൈകി; നെഫ്ത്ചിയെ തോൽപ്പിച്ച് അൽ നസർ, റൊണാൾഡോയ്ക്ക് 981-ാം ഗോൾ

Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Save your stories

Sign in