Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎഫ്സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നില്‍ ; വി.ഡി സതീശന്‍

കെഎഫ്സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നില്‍ ; വി.ഡി സതീശന്‍
കൊച്ചി: കെഎഫ്സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയാണ് ഇത് നടന്നത്. കരുതല്‍ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.   ഫെഡറല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ധനമാണ് അനില്‍ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തില്‍ കെഎഫ്സി നിക്ഷേപിച്ചതെന്ന് വിഡി സതീശന്‍. വെറും 0.21 ശതമാനം പലിശ വ്യത്യാസത്തിലാണ് നിക്ഷേപം നടത്തിയത്. കാലാവധി തീരുന്നതിന് മുന്‍പ് ഫെഡറല്‍ ബാങ്ക് നിക്ഷേപം പിന്‍വലിച്ചത് കൊണ്ട് 20 ലക്ഷം അവിടെയും നഷ്ടമായി. ഇതിനൊക്കെ ഇപ്പോഴത്തെ ധനമന്ത്രിയും മുന്‍ ധനമന്ത്രിയും മറുപടി പറയണം. സര്‍ക്കാര്‍ സ്ഥാപനം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണിത്. സര്‍ക്കാരിന് 102 കോടി രൂപയാണ് നഷ്ടമായത്. ഇതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയമായി പ്രതിഷേധിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in