ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുകയും ചെയ്ത ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. ജംഷഡ്പൂരിലെ കേന്ദ്ര ലാബില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
2025-ല്‍ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വര്‍ണ്ണം പൂശലിലാണ് കമക്കേട് ആരോപിക്കപ്പെടുന്നത്. സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം ചെമ്പ് തകിടുകള്‍ മാറ്റിയിട്ടുണ്ടോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്. ശാസ്ത്രീയ ഫലം ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്താനും പൂര്‍ണ്ണമായ കുറ്റപത്രം തയ്യാറാക്കാനും സാധിക്കൂ എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത. കേസ് ജൂണ്‍ 6-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.