ജയരാജനെ തള്ളി എം.വി ഗോവിന്ദന്‍; 'സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വര്‍ഗ്ഗവഞ്ചകര്‍ തന്നെ'; വിമര്‍ശിക്കുന്നത് തുടരും
തിരുവനന്തപുരം: തെറ്റ് തിരുത്തിയാല്‍ കണ്ണൂരില്‍ പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ നടത്തിയ പ്രസ്താവന പൂര്‍ണ്ണമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജയരാജന്റേത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഓരോരുത്തരും ചാനലുകളില്‍ പറയുന്ന വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റ് തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കാമെന്നത് പൊതുതത്വമാണ്. എന്നാല്‍ പാര്‍ട്ടിയെ വഞ്ചിച്ച് പുറത്തുപോയ ജി. സുധാകരന്‍, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ വര്‍ഗ്ഗവഞ്ചനയാണ് കാണിച്ചത്. വിമതരായി മത്സരിച്ച് പാര്‍ട്ടിയെ വഞ്ചിച്ചവരെ വിമര്‍ശിക്കുന്നത് തുടരുമെന്നും എം.വി. ഗോവിന്ദന്‍ തുറന്നടിച്ചു.
നേരത്തെ കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍, തെറ്റ് തിരുത്തിയാല്‍ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു എം.വി. ജയരാജന്‍ പറഞ്ഞത്. പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെപ്പോലും അവസാനകാലത്ത് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും നയപരമായ തെറ്റുകളുടെ പേരില്‍ ആരെയും ഒറ്റപ്പെടുത്തില്ലെന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. കൂടാതെ, പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എം.വി. ജയരാജന്റെ പ്രസ്താവനയോട് പ്രതികരിച്ച വി. കുഞ്ഞികൃഷ്ണന്‍, താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ജയരാജന്‍ ആദ്യം വ്യക്തമാക്കട്ടെയെന്നും അതിന് ശേഷം മറുപടി നല്‍കാമെന്നും തിരിച്ചടിച്ചു. എന്നാല്‍, താന്‍ ഉയര്‍ത്തിയ നിലപാടുകള്‍ പാര്‍ട്ടിക്ക് ഒടുവില്‍ തിരിച്ചറിയേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.