Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

IPL| ഗുജറാത്തിനോട് 'ജാവോ' പറഞ്ഞ് മുംബൈ; രണ്ടാം ക്വാളിഫയറിലേക്ക്

IPL| ഗുജറാത്തിനോട് 'ജാവോ' പറഞ്ഞ് മുംബൈ; രണ്ടാം ക്വാളിഫയറിലേക്ക്
ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്തിനെ 20 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക്. തോല്‍വിയോടെ ഗുജറാത്ത് ടൈറ്റന്‍സ് പുറത്തായി. മുംബൈ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 208 റണ്‍സിന് പുറത്താകുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് രോഹിത്-ബെയര്‍സ്‌റ്റോ ഓപ്പണിംഗ് സഖ്യം വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 44 പന്തില്‍ 84 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. രോഹിത് ശര്‍മ്മ 81(50)യാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 47 റണ്‍സെടുത്താണ് ജോണി ബെയര്‍സ്‌റ്റോ മടങ്ങിയത്. സൂര്യ കുമാര്‍ യാദവ് 33(20), തിലക് വര്‍മ 25(11), ഹര്‍ദിക് പാണ്ഡ്യ 22(9) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഗുജറാത്തിനായി സായ് സുദര്‍ശനും വാഷിങ്ടണ്‍ സുന്ദറും പുറത്തെടുത്ത പോരാട്ടം പാഴായി. 49 പന്തില്‍ നിന്ന് ഒരു സിക്സും 10 ഫോറുമടക്കം 80 റണ്‍സെടുത്ത സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ടും ജസ്പ്രീത് ബുമ്ര, റിച്ചഡ് ഗ്ലീസന്‍, മിച്ചല്‍ സാന്റ്‌നര്‍, അശ്വനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ പഞ്ചാബ് കിംഗ്‌സിനെ നേരിടും. ആറാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

മഴ കളിച്ചു, ഇന്ത്യ ജയിച്ചു! DLS നിയമപ്രകാരം ന്യൂസിലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് രണ്ടാം ഏക...

Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in