Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അര്‍ണബ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍ മഴ കനക്കും; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'അര്‍ണബ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍ മഴ കനക്കും; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റിന് ബംഗ്ലാദേശ് നിര്‍ദേശിച്ച 'അര്‍ണബ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഒഡിഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും, ഞായറാഴ്ച കോഴിക്കോട്, വയനാട് ഉള്‍പ്പെടെയുള്ള 12 ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കൂടാതെ വിവിധ ദിവസങ്ങളില്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ 2026 ഒക്ടോബര്‍ 26 വരെ മത്സ്യബന്ധനത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിലും കന്യാകുമാരി തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളം വികസന കുതിപ്പിലേക്ക്; ആഡംബര കപ്പല്‍ സര്‍വീസുകളും ഏവിയേഷന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുന്‍ വി.സി ഉള്‍പ്പെടെ 7 പേരെ പ്രോസ...

Save your stories

Sign in