Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി; FIR റദ്ദാക്കാൻ ആന്റോ ഹൈക്കോടതിയിൽ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി; FIR റദ്ദാക്കാൻ ആന്റോ ഹൈക്കോടതിയിൽ

കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി നടത്തിയ സാമ്പത്തിക ക്രമക്കേടില്‍ ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് (PMLA) ഇ.ഡി കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെസിയെ കൊണ്ടുവരാന്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്ത്? മെസ്സിയെ മറയാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയോ, ആര്‍ക്കൊക്കെ സാമ്പത്തിക നേട്ടമുണ്ടായി എന്നിവ ഇഡി അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഇതോടൊപ്പം കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കരാര്‍ ഇല്ലാതെ വിട്ടു നല്‍കിയതിലെ സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കും.

സാധാരണ സ്റ്റേഡിയം വിട്ടു നല്‍കുമ്പോള്‍ 5 കോടി കരുതല്‍ ധനം നല്‍കണം എന്ന ചട്ടം ലംഘിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നും ഇ ഡി സംശയിക്കുന്നു. ഇ.ഡി നടപടികളുടെ ഭാഗമായി ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനും ഓഫീസുകളില്‍ പരിശോധന നടത്താനും സാധ്യതയുണ്ട്.

അതേസമയം, ഇ.ഡി നടപടികള്‍ക്ക് ആധാരമായ പോലീസ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമോ അവമതിപ്പോ ഉണ്ടായിട്ടില്ലെന്നും, സ്റ്റേഡിയം കൈമാറ്റത്തിലെ ഇളവുകള്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമല്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. കേസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി, ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.



Related articles

See all
Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Save your stories

Sign in