Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഏഴ് മണി വരെ

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഏഴ് മണി വരെ

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് നാളെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊച്ചി ബോള്‍ഗാട്ടി ഗോശ്രീ ജംഗ്ഷനില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്ക് നടക്കുന്ന റാലിയില്‍ വന്‍തോതില്‍ പ്രവര്‍ത്തകര്‍ എത്തിച്ചേരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ഏഴ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എറണാകുളം ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ പാര്‍ക്ക് അവന്യൂ റോഡ്, ഷണ്‍മുഖം റോഡ്, അബ്രഹാം മാടമാക്കല്‍ റോഡ്, ചാത്യാത്ത് ജംഗ്ഷന്‍, ഗോശ്രീ ഒന്നാം പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍ വരെയുള്ള റോഡുകളില്‍ വാഹന പ്രവേശനവും പാര്‍ക്കിംഗും പൂര്‍ണ്ണമായി നിരോധിച്ചു.

വൈപ്പിനില്‍ നിന്ന് എറണാകുളത്തേക്ക്:
ബോള്‍ഗാട്ടി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കണ്ടെയ്നര്‍ റോഡ് - ചേരാനെല്ലൂര്‍ - ഇടപ്പള്ളി വഴി സഞ്ചരിക്കണം. അല്ലെങ്കില്‍ വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ ഉപയോഗിക്കാം.

ആലുവ/കാക്കനാട് നിന്ന് വൈപ്പിനിലേക്ക്: പാലാരിവട്ടം - ഇടപ്പള്ളി - ചേരാനെല്ലൂര്‍ - കണ്ടെയ്നര്‍ റോഡ് വഴി പോകണം.

പറവൂര്‍/ചേരാനെല്ലൂര്‍ ഭാഗത്ത് നിന്ന് ഹൈക്കോടതി ഭാഗത്തേക്ക്:
ചിറ്റൂര്‍ - ആസ്റ്റര്‍ മെഡിസിറ്റി - പച്ചാളം - മത്തായി മാഞ്ഞൂരാന്‍ റോഡ് വഴി പോകണം.

ബസ് സര്‍വീസുകള്‍: ഷണ്‍മുഖം റോഡ് ഒഴിവാക്കി എം.ജി റോഡ് വഴി സര്‍വീസ് നടത്തണം.

പൊതുജനങ്ങളും യാത്രക്കാരും പോലീസ് നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് സിറ്റി പോലീസ് അഭ്യര്‍ത്ഥിച്ചു.



Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക...

Save your stories

Sign in