Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പിന്നിലാക്കി ലോകറെക്കോര്‍ഡിട്ട് വിരാട്

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പിന്നിലാക്കി ലോകറെക്കോര്‍ഡിട്ട് വിരാട്

ഓക്‌ലൻഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ചരിത്രനേട്ടങ്ങള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ബാറ്റിങ് താരം വിരാട് കോലി. ഏകദിന ചേസിംഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത കോലി, അന്താരാഷ്ട്ര ഏകദിന ചരിത്രത്തില്‍ മൂന്നാം നമ്പറില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ലോക റെക്കോര്‍ഡും സ്വന്തമാക്കി.

ഓക്‌ലൻഡിലെ ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി 74 റണ്‍സെടുത്ത് മിന്നുന്ന പ്രകടനമാണ് കോലി പുറത്തെടുത്തത്. മത്സരത്തിന് മുന്‍പ് ചേസിംഗില്‍ സച്ചിന്റെ (8,720 റണ്‍സ്) റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് 54 റണ്‍സ് കൂടി വേണമായിരുന്നു. ബ്ലെയര്‍ ടിക്‌നറെ ബൗണ്ടറി കടത്തി 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി, തൊട്ടടുത്ത പന്തിലും ബൗണ്ടറി നേടി സച്ചിനെ മറികടന്നു. 169 ഇന്നിംഗ്‌സുകളില്‍ നിന്ന് 8,741 റണ്‍സുമായാണ് കോലി ഏകദിന ചേസിംഗില്‍ ഒന്നാമതെത്തിയത്. സച്ചിന്‍ 232 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 8,720 റണ്‍സ് നേടിയിരുന്നത്. (6,801 റണ്‍സുള്ള രോഹിത് ശര്‍മ്മയാണ് പട്ടികയില്‍ മൂന്നാമത്).

ഇതിനുപുറമെ, മൂന്നാം നമ്പറില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന ചരിത്രനേട്ടവും കോലി സ്വന്തമാക്കി. 61.55 എന്ന മികച്ച ശരാശരിയില്‍ 48 സെഞ്ചുറികളും 69 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെയാണ് കോലിയുടെ ഈ നേട്ടം. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ (12,662 റണ്‍സ്) റെക്കോര്‍ഡാണ് കോലി തകര്‍ത്തത്.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടം കുറിച്ച് അർഷ്ദീപ് സിങ്; 150 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ...

Save your stories

Sign in