Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മഴ കളിച്ചു, ഇന്ത്യ ജയിച്ചു! DLS നിയമപ്രകാരം ന്യൂസിലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് രണ്ടാം ഏകദിനവും സ്വന്തമാക്കി ഇന്ത്യ

മഴ കളിച്ചു, ഇന്ത്യ ജയിച്ചു! DLS നിയമപ്രകാരം ന്യൂസിലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് രണ്ടാം ഏകദിനവും സ്വന്തമാക്കി ഇന്ത്യ

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഡക്ക്വര്‍ത്ത്-ലൂയിസ് (DLS) നിയമപ്രകാരം നാല് റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണില്‍ നടന്ന കുറഞ്ഞ സ്‌കോറിംഗ് മത്സരത്തില്‍ മഴ വീണ്ടും വില്ലനായതോടെയാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഗുര്‍നൂര്‍ ബ്രാറിന്റെ മികവാണ് ഇന്ത്യക്ക് പരമ്പരയില്‍ മേല്‍ക്കൈ നല്‍കിയത്.

മഴയെത്തുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 134 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 55 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യക്കായി ഗുര്‍നൂര്‍ ബ്രാര്‍ 4 വിക്കറ്റും, അക്ഷര്‍ പട്ടേല്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും തുടക്കം പാളി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (0), വിരാട് കോഹ്ലി (7) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ശ്രേയസ് അയ്യരും (30) രോഹിത് ശര്‍മയും (23) ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് കരകയറ്റിയത്. ഇന്ത്യ 7 വിക്കറ്റിന് 113 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ വീണ്ടും കനത്ത മഴയെത്തി മത്സരം തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് DLS നിയമപ്രകാരം ഇന്ത്യയെ 4 റണ്‍സിന് വിജയികളായി പ്രഖ്യാപിച്ചു. 26 റണ്‍സുമായി കെ.എല്‍ രാഹുല്‍ പുറത്താകാതെ നിന്നു.


Related articles

See all
Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Save your stories

Sign in