Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അനൂപ് സത്യന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍; പ്രണയവും ആക്ഷനും നിറഞ്ഞ 'L368' തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

അനൂപ് സത്യന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍; പ്രണയവും ആക്ഷനും നിറഞ്ഞ 'L368' തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

തൊടുപുഴ: അനൂപ് സത്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു. ചെറിയ താടിയും, കഴുത്തില്‍ മാലകളും, ചെക്ക് ഷര്‍ട്ടും കറുത്ത മുണ്ടുമണിഞ്ഞ് തികച്ചും സാധാരണക്കാരന്റെ ലുക്കിലാണ് താരം മാറികയിലെ ലൊക്കേഷനില്‍ എത്തിയത്. 'L368' എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ബിനു ജോര്‍ജ്ജ് അലക്‌സാണ്ടറാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒക്ടോബര്‍ 30-ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച സിനിമയില്‍ നവംബര്‍ രണ്ട് മുതലാണ് മോഹന്‍ലാല്‍ പങ്കുചേര്‍ന്നത്. പ്രണയവും ഇമോഷണല്‍ ഡ്രാമയും നര്‍മ്മവും ആക്ഷനും നിറഞ്ഞ ഒരു വേറിട്ട അനുഭവമായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ അനൂപ് സത്യന്‍ വ്യക്തമാക്കി.

കൊച്ചി, ഇടുക്കി, മംഗലാപുരം തുടങ്ങി കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ഇവ, തെന്നല്‍, മുകേഷ്, അജു വര്‍ഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കൈതപ്രത്തിന്റെ വരികള്‍ക്ക് ജെയ്ക്സ് ബിജോയ് സംഗീതം പകരുന്നു. ഷഹ്നാസ് ജലാലാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ആശിര്‍വാദ് റിലീസ് തിയേറ്ററുകളില്‍ എത്തിക്കും.

കൈതപ്രത്തിന്റെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹ്നാസ് ജലാലും കലാസംവിധാനം പ്രശാന്ത് മാധവനും നിര്‍വഹിക്കുന്നു. സുജിത് സുധാകര്‍ കോസ്റ്റ്യൂം ഡിസൈനും സജീവ് സജി മേക്കപ്പും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണനാണ്. വിഷ്ണു പിഷാരടി വി.എഫ്.എക്‌സും സ്റ്റണ്ട് സെല്‍വ ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ എസ്തറ്റിക് കുഞ്ഞമ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. അതുല്യ മധു ചീഫ് അസോസിയേറ്റ് ഡയറക്ടറായെത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസാണ്. ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിന്റെ പി.ആര്‍.ഒ വാഴൂര്‍ ജോസാണ്.


Related articles

See all
Popular News

'ഹരിവരാസനം' സിനിമയിൽ നന്ദഗോവിന്ദം ഭജൻസും; മെഗാ ഓഡിയോ ലോഞ്ച് നവംബർ 27-ന് കൊച്ചിയിൽ

Popular News

രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്യുന്ന 'തീവെട്ടി' ചിത്രീകരണം പൂർത്തിയായി

Popular News

'പത്താൻ' പിന്നാലെ ഷാറൂഖിന്റെ 'കിങ്' ചിത്രവും വിവാദത്തിൽ; ദീപികയുടെ കാവി വസ്ത്രത്തിനെതിരെ ബ...

Popular News

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ചു, പണം തട്ടാനും ശ്രമം; നടി അതുല്യ...

Save your stories

Sign in