'എന്റെ കാലുകള്‍ക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല'... വിരമിക്കല്‍ സൂചന നല്‍കി മെസി; പിതാവിന്റെ വേര്‍പാടില്‍ വൈകാരിക കുറിപ്പുമായി താരം
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി സൂചന. പിതാവ് ഹോര്‍ഹെ മെസ്സിയുടെ വിയോഗത്തെത്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് മെസി വിരമിക്കല്‍ സൂചന നല്‍കിയത്. അച്ഛന്റെ വേര്‍പാടിന് ശേഷം മുന്നോട്ടുപോകുന്നത് എളുപ്പമല്ലെന്നും ഇനി അധികകാലം കളിക്കളത്തില്‍ തുടരാനാകില്ലെന്നും മെസ്സി കുറിച്ചു.
പിതാവിനോടുള്ള വൈകാരികമായ വാക്കുകളോടെയാണ് മെസ്സിയുടെ കുറിപ്പ് ആരംഭിക്കുന്നത്. 'താങ്കള്‍ വിടപറഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ലോകകപ്പ് നേടി അച്ഛന് സമ്മാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ ശാരീരികമായി ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നുപോയി. എന്റെ കാലുകള്‍ക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല,' മെസ്സി കുറിച്ചു. ഫുട്‌ബോള്‍ അല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ലെന്നും തുടക്കം മുതല്‍ കൂടെയുണ്ടായിരുന്ന പിതാവില്ലാതെ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും മെസ്സി വ്യക്തമാക്കുന്നു. ലക്ഷ്യത്തോട് ഇത്രയധികം അടുത്തെത്തി നില്‍ക്കെ തനിക്ക് കൂട്ടായി അല്പസമയം കൂടി നിലനില്‍ക്കാന്‍ എന്തുകൊണ്ട് അച്ഛന് സാധിച്ചില്ലെന്ന ചോദ്യവും ആരാധകരുടെ കണ്ണുനിറയ്ക്കുന്നതാണ്.
മെസ്സിയുടെ പോസ്റ്റിന് താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള കായികലോകത്തെ പ്രമുഖരും ആരാധകരും അനുശോചനവും പിന്തുണയും അറിയിച്ചെത്തി. പിതാവിന്റെ വേര്‍പാടില്‍ കടുത്ത മാനസിക വിഷമത്തിലായ മെസ്സി ക്ലബ്ബ് ഫുട്ബോളില്‍ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖബാധിതനായിരുന്ന ഹോര്‍ഹെ മെസ്സിയുടെ മരണസമയത്ത് മെസ്സി മയാമിയിലെ വീട്ടിലായിരുന്നു. വിവരമറിഞ്ഞയുടന്‍ അദ്ദേഹം കുടുംബത്തോടൊപ്പം അര്‍ജന്റീനയിലേക്ക് തിരിച്ചു. മെസ്സിയുടെ ഫുട്‌ബോള്‍ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ഹോര്‍ഹെ. 13-ാം വയസ്സില്‍ മെസ്സി ബാഴ്സലോണയിലെത്തിയപ്പോള്‍ അമ്മയെയും മറ്റ് സഹോദരങ്ങളെയും റൊസാരിയോയില്‍ നിര്‍ത്തി സ്‌പെയിനിലേക്ക് കൂടെപ്പോന്നത് ഹോര്‍ഹെയായിരുന്നു.
മെസ്സിയുടെ ഔദ്യോഗിക ഏജന്റായും മാനേജറായും പ്രവര്‍ത്തിച്ചതും പിതാവാണ്. ബാഴ്സലോണ, പി.എസ്.ജി, ഇന്റര്‍ മയാമി ക്ലബ്ബുകളുമായുള്ള കരാറുകളും മെസ്സിയുടെ വാണിജ്യ-പരസ്യ ഇടപാടുകളും പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത് ഹോര്‍ഹെയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.