തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടായ ഗുരുതര വീഴ്ചകളെ തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളറുടെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സര്‍വകലാശാലാ സെനറ്റ് അംഗങ്ങളായ ആദർശ് എച്ച്.എസ്, അമീഷ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളേജിലെയും കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിലേയും കെ.എസ്.യു നേതാക്കള്‍ ഓഗസ്റ്റ് 18-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പരീക്ഷാ നടത്തിപ്പില്‍ സമാനതകളില്ലാത്ത പിഴവുകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ടവര്‍ അതേ പദവിയില്‍ തുടരുകയായിരുന്നുവെന്നും ഈ പ്രവണതയ്ക്ക് അവസാനമുണ്ടാക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. വിദ്യാര്‍ഥികളുടെ പരാതി അനുഭാവപൂര്‍വ്വം പരിഗണിച്ച മന്ത്രി റോജി എം. ജോണ്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
തുടര്‍ന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അടിയന്തര നടപടി സ്വീകരിച്ച മന്ത്രി റോജി എം. ജോണിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും വിദ്യാര്‍ഥി സമൂഹം നന്ദി അറിയിച്ചു.