സംസ്ഥാനത്ത് ദിവസങ്ങളായി ചാഞ്ചാട്ടം തുടർന്നിരുന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 1,12,120 രൂപയിൽ വ്യാപാരം തുടങ്ങിയ സ്വർണ വില ഉച്ചയ്ക്ക് ശേഷം 1,120 രൂപ വർധിച്ച് 1,13,240 രൂപയാവുകയായിരുന്നു. ഈ വിലയാണ് ഇപ്പോഴും തുടരുന്നത്.
വെള്ളി വില ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയിലുമാണ് ഇന്ന് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്കുകൾ (പവന്) സെപ്റ്റംബർ തുടക്കത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രകടമായത്.
സെപ്റ്റംബർ 12: ₹1,13,240
സെപ്റ്റംബർ 11: ₹1,12,120 (രാവിലെ) | ₹1,13,240 (ഉച്ചയ്ക്ക്)
സെപ്റ്റംബർ 10: ₹1,14,040
സെപ്റ്റംബർ 9: ₹1,13,160
സെപ്റ്റംബർ 8: ₹1,13,920
സെപ്റ്റംബർ 7, 6, 5: ₹1,13,520
സെപ്റ്റംബർ 4: ₹1,14,880
സെപ്റ്റംബർ 3: ₹1,13,920
സെപ്റ്റംബർ 2: ₹1,11,480