കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് മുൻ യുഡിഎഫ് കൺവീനർ എം. എം. ഹസ്സൻ ആരോപിച്ചു. കർഷകർക്കുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാസവളങ്ങളുടെ വില കുറയ്ക്കാനും കർഷകർക്ക് അർഹമായ സബ്സിഡി ഉടൻ അനുവദിക്കാനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച 'കർഷക അതിജീവന സമരം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. എം. ഹസ്സൻ.