Logo
Sun, Jun 21, 2026 • 11:14 AM
LIVE TV
Watch

No business videos available

No Middle East videos available

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിലേക്ക് അന്വേഷണം എത്തിയപ്പോള്‍ ജിതിന്‍ ഫോണ്‍ റീസെറ്റ് ചെയ്തു; മുന്‍പും വ്യാജരേഖ ചമച്ചതായി കണ്ടെത്തല്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 21, 2026
1 min read
SHARE:
SAVE: Login to save

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിലേക്ക് അന്വേഷണം എത്തിയപ്പോള്‍ ജിതിന്‍ ഫോണ്‍ റീസെറ്റ് ചെയ്തു; മുന്‍പും വ്യാജരേഖ ചമച്ചതായി കണ്ടെത്തല്

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച വ്യാജ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ജിതിന്‍ ഭാസ്‌കര്‍ തെളിവുകള്‍ നശിപ്പിച്ചത് അന്വേഷണം ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലേക്ക് എത്തിയപ്പോഴെന്ന് സൂചന. മുന്‍പ് നടന്ന അന്വേഷണത്തില്‍ റിബേഷിനെ പോലീസ് ചോദ്യം ചെയ്തതോടെ അടുത്തത് താനായിരിക്കുമെന്ന് ജിതിന്‍ ഉറപ്പിച്ചിരുന്നു. ഇതോടെയാണ് സ്വന്തം മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും മായ്ച്ച് ഫോണ്‍ റീസെറ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ജിതിന്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലും ഫോണ്‍ റീസെറ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും സജീവ സൈബര്‍ പോരാളിയാണ് അറസ്റ്റിലായ ജിതിന്‍ ഭാസ്‌കര്‍. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മിറ്റി അംഗവുമായ ജിതിന്‍ മുന്‍പും സമാനമായ രീതിയില്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഒരു ക്വാറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഇയാള്‍ മുന്‍പ് വ്യാജ പ്രചാരണം നടത്തിയത്.

കേസില്‍ അറസ്റ്റിലായ ജിതിന്‍ ഭാസ്‌കര്‍ നിലവില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ജാമ്യാപേക്ഷ നാളെ വടകര കോടതി പരിഗണിക്കും. നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന ജിതിനെ വീണ്ടും വിളിച്ചുവരുത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടകര സ്‌ക്വാഡില്‍ നിന്ന് മറ്റിടങ്ങളിലേക്ക്

'വടകര സ്‌ക്വാഡ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് വിവാദ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ജിതിന്‍ ഭാസ്‌കറാണ് സ്‌ക്രീന്‍ഷോട്ട് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ചത്. ഇവിടെ നിന്നാണ് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഇത് വ്യാപകമായി പ്രചരിച്ചത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ചതായിരുന്നു ഈ പോസ്റ്റ്.
പ്രതിരോധത്തിലായി സിപിഎം; ഇനി അറിയേണ്ടത് സൂത്രധാരനെ

നേരത്തെ 'റെഡ് എന്‍കൗണ്ടര്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലും ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലും എത്തി നിലച്ച മട്ടിലായിരുന്ന മുന്‍ അന്വേഷണമാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ, സിപിഎം നേതാവ് കൂടിയായ ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാവ് തന്നെ കേസില്‍ പ്രതിയായതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.

അതേസമയം, ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് ആരാണ്? ഇതിന് പിന്നില്‍ മറ്റാരുടെയെങ്കിലും വ്യക്തമായ നിര്‍ദേശമോ പ്രേരണയോ ഉണ്ടോ? ജിതിനെ മുന്‍നിര്‍ത്തി ഇത് പ്രചരിപ്പിച്ചതിന് പിന്നില്‍ ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ഇനി കണ്ടെത്തേണ്ടതുണ്ട്. 2024-ലെ കേസ് ആയതിനാല്‍ അന്നത്തെ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപശ്രമം, തെളിവ് നശിപ്പിക്കല്‍, കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10