Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

MS DHONI| ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം പിടിച്ച് ധോണി; നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരം

MS DHONI|  ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം പിടിച്ച് ധോണി; നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരം
മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം നിരവധി ബഹുമതികള്‍ നേടിയ ധോണിയുടെ 14 വര്‍ഷം നീണ്ട മികച്ച അന്താരാഷ്ട്ര കരിയറിന് ലഭിച്ച അംഗീകരമാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ധോണിക്ക് ഐസിസിയുടെ ആദരം. 2020 ഓഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങി മൂന്ന് ഐസിസി ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി ട്രോഫി ഉയര്‍ത്തിയ ഏക നായകനാണ് ധോണി. 350 ഏകദിനങ്ങളില്‍ നിന്ന് 10,773 റണ്‍സ് നേടി. 2004 ഡിസംബറില്‍ ആരംഭിച്ച അന്താരാഷ്ട്ര കരിയറില്‍ 90 ടെസ്റ്റ് മത്സരങ്ങളും 98 ടി20 മത്സരങ്ങളും കളിച്ചു. എല്ലാ ഫോര്‍മാറ്റുകളിലുമായി 15,000 ത്തിലധികം അന്താരാഷ്ട്ര റണ്‍സ്, 16 സെഞ്ച്വറികള്‍, 829 പുറത്താക്കലുകള്‍. ധോണിക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസങ്ങളായ ഗ്രെയം സ്മിത്ത്, ഹാഷിം അംല, ന്യൂസിലന്‍ഡ് ഇതിഹാസ സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി, ഓസ്ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, വനിതാ ഇതിഹാസങ്ങളായ ഇംഗ്ലണ്ടിന്റെ സാറ ടെയ്ലര്‍, പാകിസ്ഥാന്റെ സന മിര്‍ എന്നിവരും ഹാള്‍ ഓഫ് ഫെയ്മില്‍ പുതിയതായി ഇടംപിടിച്ചു.

Related articles

See all
Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Popular News

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം: ട്രാപ്പ് മിക്സഡ് ടീം ഇനത്തില...

Popular News

അജിത് അഗാര്‍ക്കര്‍ പടിയിറങ്ങി; ബി.സി.സി.ഐ താല്‍ക്കാലിക സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്...

Popular News

നഗോയ ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം; ചൈനയെ തകർത്ത് കിരീടം നിലനിർത്തി

Save your stories

Sign in