Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

IPL FINAL| കപ്പ് നംദൂ...കാത്തിരിപ്പിന് വിരാമം; ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് കോഹ്‌ലി

IPL FINAL| കപ്പ് നംദൂ...കാത്തിരിപ്പിന് വിരാമം; ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് കോഹ്‌ലി
പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. കിരീട വരള്‍ച്ച അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. കോഹ്‌ലിിയും സംഘവും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. കണ്ണീരണിഞ്ഞ് കോഹ്‌ലി മൈതാനത്ത് മുഖം പൊത്തിയിരുന്നു. കിരീടപ്പോരില്‍ പഞ്ചാബ് കിംഗ്‌സിനെ 6 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗളൂരു ആദ്യ ഐപിഎല്‍ കിരീടം നേടിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് മികച്ച തുടക്കമല്ല ലഭിച്ചത്. ഫില്‍ സാള്‍ട്ടിനെ ത്ടക്കത്തിലെ നഷ്ടമായി. കോഹ്ലിയും റണ്‍ കണ്ടെത്താന്‍ ബൂദ്ധിമുട്ടി. 43 റണ്‍സെടുത്ത് കോഹ്ലി ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍ ആയെങ്കിലും താരത്തിന്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ കേഹ്‌ലി കരുതലോടെ കണ്ടെത്തിയ ആ റണ്‍സും കിരീടം ചൂടാന്‍ ആര്‍സിബിയെ തുണച്ചു. താരത്തിന്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ കോഹ്‌ലി കരുതലോടെ കണ്ടെത്തിയ ആ റണ്‍സും കിരീടം ചൂടാന്‍ ആര്‍സിബിയെ തുണച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. എന്നാല്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് പഞ്ചാബിന് തിരിച്ചടിയായി. എന്നാല്‍ നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നിട്ടും വിജയം ബംഗളൂരുവിന് ഒപ്പമായിരുന്നു. 30 പന്തില്‍ ആറ് സിക്‌സറുകളും മൂന്ന് ഫോറും ഉള്‍പ്പടെ 61 റണ്‍സാണ് ശശാങ്ക് സിങ്ങ് നേടിയത്. സ്റ്റോയ്‌നിസിനേയും വധേരയേയും ഒരോവറില്‍ മടക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് കളി പൂര്‍ണമായും ബംഗളൂരുവിന് അനുകൂലമായി തിരിച്ചത്. ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും പിഴുതു.

Related articles

See all
Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Popular News

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം: ട്രാപ്പ് മിക്സഡ് ടീം ഇനത്തില...

Popular News

അജിത് അഗാര്‍ക്കര്‍ പടിയിറങ്ങി; ബി.സി.സി.ഐ താല്‍ക്കാലിക സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്...

Popular News

നഗോയ ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം; ചൈനയെ തകർത്ത് കിരീടം നിലനിർത്തി

Save your stories

Sign in