മലപ്പുറം ജില്ലക്ക് പ്രത്യേക പോക്‌സോ കോടതി അനുവദിക്കണമെന്ന ആവശ്യം ശക്തം

Jaihind News Bureau
Thursday, July 5, 2018

കുട്ടികൾക്കെതിരെയുള്ള ലൈഗീകാതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലക്ക് പ്രത്യേക പോക്‌സോ കോടതി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻ കോടതി ഒന്നിനാണ് പോക്‌സോ കേസുകളുടെ അധിക ചുമതല. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്ന് പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു.

മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ദിനംപ്രതി നിരവധി പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക പോക്‌സോ കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പോക്‌സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി പ്രത്യക ജഡ്ജിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പോക്‌സോ പ്രത്യേക കോടതി അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു..

ആയിരത്തോളം പോക്‌സോ കേസുകളാണ് അധിക ചുമതലയുള്ള മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ കൈകാര്യം ചെയ്യുന്നത്.ആവശ്യത്തിന് ജീവനക്കാരുടെ അഭാവം കേസുകളെ ബാധിക്കുന്നു.പോക്‌സോ കൂടാതെ ജില്ലയിലെ കള്ളനോട്ടുകേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും ഇവിടെയാണ് പരിഗണിക്കുന്നത്.

ഇരകളായ കുട്ടികൾക്ക് നീതി ലഭിക്കുന്നതിന് പലതണ കോടതി കയറി ഇറങ്ങുന്നത് പോക്‌സോ കേസുകളെ സാരമായി ബാധിക്കുന്നു. കോടതി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ പല കേസുകളും ഒത്തുതീർപ്പിലെത്തുന്നുണ്ട്. പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡനത്തിനിരയായ ചില പെൺകുട്ടികൾ കേസ് അവസാനിക്കും മുൻപ് വിവാഹപ്രായമെത്തുന്നു. ഇത് ഇവരുടെ വിവാഹത്തിനും വിലങ്ങുതടിയാകുന്നുണ്ട്.

https://www.youtube.com/watch?v=S7xwlu6vmAQ