കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ

Jaihind News Bureau
Saturday, April 18, 2026

കണ്ണൂര്‍ പിണറായില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതികളായ ടെന്‍ഷന്‍ ശ്രീജിത്തിന് 14 വര്‍ഷം കഠിന തടവും 125000 രൂപ പിഴയും വിധിച്ചു. മറ്റു പ്രതികളായ ഷഫീഖിനും ഷൈജുവിനും എട്ടുവര്‍ഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു . പിഴ അടച്ചില്ലെങ്കില്‍ ശ്രീജിത്ത് ഒരു വര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേര്‍ പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. 2015 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെന്‍ഷന്‍ ശ്രീജിത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.