മലപ്പുറം താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി

Jaihind News Bureau
Thursday, October 24, 2019

മലപ്പുറം താനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. 36 വയസായിരുന്നു. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അഞ്ചുടി ജുമാ മസ്ജിദിലേക്ക് നിസ്കരിക്കാൻ പോകവെ പള്ളിക്ക് സമീപത്ത് വെച്ച് ലീഗ് അനുഭാവിയായ ഇസ്ഹാഖിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.