മുസ്ലീം ലീഗ് ദേശീയ ഉന്നതാധികാര സമിതി യോഗം പാണക്കാട് ആരംഭിച്ചു

Jaihind News Bureau
Monday, November 11, 2019

മുസ്ലീം ലീഗ് ദേശീയ ഉന്നതാധികാര സമിതി യോഗം പാണക്കാട് ആരംഭിച്ചു. അയോധ്യ തർക്കഭൂമി വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണായക വിധി വന്ന പശ്ചാത്തലത്തിലാണ് ലീഗ് നേതൃയോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷനും – ദേശീയ ഉപദേശക സമിതി ചെയർമാനുമായ ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, ഉന്നതാധികാര സമിതി അംഗങ്ങളായ സാദിഖലി ശിഹാബ് തങ്ങൾ, ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി, ഇ ടി മുഹമ്മദ് ബഷീർ തമിഴ്‌നാട് നിന്നുള്ള എം.പി നവാസ് ഖനി, എം പി അബ്ദു സമദ് സമദാനി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, ടിപി അഷറഫലി എന്നവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.