കാടാമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ പതിനാറ് പേർ ലൈംഗികമായി പീഡിപ്പിച്ചു; ഏഴുപേർ അറസ്റ്റില്‍

Jaihind News Bureau
Saturday, January 25, 2020

മലപ്പുറം കാടാമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ പതിനാറ് പേർ ലൈംഗികമായി പീഡിപ്പിച്ചു. ഏഴുപേർ അറസ്റ്റിലായി.
കൽപ്പകഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറുക്കോൾ സ്വദേശി അബ്ദുൽ സമദ്, കല്ലിങ്ങലിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തുന്ന ശിവദാസൻ, രണ്ടത്താണി സ്വദേശി സമീർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. ഇയാൾ ഒളിവിലാണ്.
കാടാമ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാടമ്പുഴ കല്ലാർമംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീൻകുട്ടി, കറവത്തനകത്ത് വടക്കേവളപ്പിൽ ലിയാക്കത്ത്, പുളിക്കൽ ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ശിവദാസൻ വർക്ക് ഷോപ്പിൽ വെച്ചും, സമീർ തന്റെ വീട്ടിൽ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്.ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.