വയനാട്ടിൽ ആദിവാസി ബാലികയ്ക്ക് പീഡനം; 11കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചത് അച്ഛനടക്കം നിരവധിപേർ ചേര്‍ന്ന്

Jaihind News Bureau
Thursday, November 28, 2019

Child-rape-case

വയനാട്ടിൽ 11 വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛനടക്കം നിരവധിപേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ കുട്ടിയെ ഏറ്റെടുത്തു. സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തി. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് 2 വർഷം മുമ്പ് കുട്ടിയെ ചൈൽഡ് ലൈൻ ഇടപെട്ട് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ വ്യക്തമായ അന്വേഷണം നടത്താതെ കഴിഞ്ഞ ഏപ്രിലിൽ ചൈൽഡ് ലൈൻ കുട്ടിയെ വീട്ടിലേക്കു തിരിച്ചയച്ചു. ഇതിന് ശേഷമാണ് ലൈംഗിക പീഡനം നടന്നത്. മേപ്പാടി പോലീസ് കുട്ടിയുടെ മൊഴി എടുക്കുകയാണ്