രാജ്യത്ത് വീണ്ടും കണ്ണില്ലാത്ത ക്രൂരത; ഹരിയാന കർണാലിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; നാല് പ്രതികൾ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കുമെന്ന് പോലീസ്

Jaihind News Bureau
Thursday, December 12, 2019

Child-rape-case

ഹരിയാനയിലെ കർണാലിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. നാല് പ്രതികൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പോലീസ്. സംഭവത്തിൽ പ്രായപൂർത്തി ആകാത്ത ഒരാളെ ഉൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയും കുടുംബവും ഇന്നലെ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ടര മാസങ്ങൾക്ക് മുൻപ് പ്രതികൾ പലവട്ടം പെണ്കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾക്കെതിരെ ഐ പി സി 376, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കും കൗണ്സിലിംഗിനും വിധേയമാക്കിയതായി പോലീസ് അറിയിച്ചു.