ജമ്മു-കശ്മീരിലും ഹരിയാനയിലും ഭൂചലനം

Jaihind Webdesk
Wednesday, September 12, 2018

ജമ്മു-കശ്മീരിലും ഹരിയാനയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 4.6 ഉം 3.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഇന്ന് രാവിലെ 5.15 ഓടെയാണ് ജമ്മു-കശ്മീരില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 5.43 ഓടെയാണ് ഹരിയാനയില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.