ജമ്മുകശ്മീരില്‍ 4 നേതാക്കള്‍ വീട്ടുതടങ്കലില്‍; പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, December 31, 2019

ജമ്മുകശ്മീരില്‍ 4 നേതാക്കളെ വീട്ട് തടങ്കലിലാക്കിയെന്ന് കോണ്‍ഗ്രസ്. പിസിസി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഉദയ് ഭാനു ചിബ്, മുന്‍ എംഎല്‍എ താരചന്ദ്, മുന്‍ മന്ത്രി രാമന്‍ ഭല്ല എന്നിവരെയാണ് വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്.

പാര്‍ട്ടി നേതാക്കളുടെ സംഘം സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. എന്നാല്‍ അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കിയിരുന്നു എന്നും മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് നിലവിലെ നടപടി എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

teevandi enkile ennodu para