മെഹബൂബ മുഫ്തിയെ കാണാൻ മകൾക്ക് കോടതിയുടെ അനുമതി

Jaihind News Bureau
Thursday, September 5, 2019

കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാൻ മകൾ ഇൽതിജക്ക് കോടതി അനുമതി നൽകി. അമ്മയെ കാണാൻ തന്നെ കശ്മീരിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇൽതിജയുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. മെഹബൂബയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഇവർ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇൽതിജക്ക് അമ്മയെ കാണാമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും കോടതി അറിയിച്ചു.