ഭവനരഹിതരായവരില്‍ മൂന്നിലൊന്ന് ആളുകൾക്ക് മാത്രം വീട്; സമ്പൂർണ്ണ ഭവന പദ്ധതി പൂർത്തിയാക്കി എന്ന തട്ടിപ്പ്പ്രഖ്യാപനത്തിനൊരുങ്ങി സർക്കാർ

Jaihind News Bureau
Saturday, January 25, 2020

ഭവനരഹിതരായവരില്‍ മൂന്നിലൊന്ന് ആളുകൾക്ക് മാത്രം വീട് നൽകി സമ്പൂർണ്ണ ഭവന പദ്ധതി പൂർത്തിയാക്കി എന്ന പ്രഖ്യാപനത്തിനൊരുങ്ങി സർക്കാർ. ഭവന രഹിതരായ ആയിരക്കണക്കിന് ആളുകളെ പുറത്ത് നിർത്തിയാണ് സർക്കാർ പ്രഖ്യാപനത്തിനൊരുങ്ങുന്നത്. മലപ്പുറം ജില്ലയിൽ അർഹരായ 38,940 ഭവന രഹിതരിൽ 5932 കുടുംബങ്ങൾക്ക് മാത്രമാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പടുത്തി വീടുനൽകിയത്.

മലപ്പുറം ജില്ലയിൽ 38940 ഭവന രഹിതർ ഉണ്ടെന്നാണ് സർവേ റിപ്പോർട്ട്.ലൈഫ് പദ്ധതിയിൽ മലപ്പുറം ജില്ലയിൽ കഴിഞ്ഞ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 94 ഗ്രാമ പഞ്ചായത്തുകളിൽ ആകെ 5932 കുടുംബക്കൾക്ക് മാത്രമാണ് വീട് അനുവദിച്ചിട്ടുളളത്. ഇതിൽ തന്നെ 4860 വീടുകളുടെ നിർമാണം മാത്രമേ പൂർത്തി ആയിട്ടും ഒള്ളൂ. ഈ സഹചര്യത്തിലാണ് ഭവനരഹിതരിൽ അർഹരായ14041 ആളുകളെ പുറത്ത് നിർത്തി ഭവനപദ്ധതി പൂർത്തിയാക്കി എന്ന പ്രഖ്യാപനത്തിന് സർക്കാർ ഒരുങ്ങുന്നത്.

ലൈഫ് പദ്ധതി വഴി ഭവനം ലഭിക്കണമെങ്കിൽ സ്വന്തമായി റേഷൻ കാർഡ് വേണം, എന്നാൽ റേഷൻ കാർഡ് ലഭിക്കണമെങ്കിൽ ഭവനവും വേണം എന്നതാണ് സർക്കാർ ഉത്തരവ്.

വീടില്ലാത്ത എല്ലാവർക്കും വീട് തൽകി എന്ന പ്രഖ്യാപനം നടത്തി രാഷ്ട്രീയ മുതലടുപ്പിന് ഇടത് സർക്കാർ മുതിരുമ്പോൾ വീടന്ന സ്വപ്നമായി കാത്തിരിക്കുന്ന നിരവധി ജനവിഭാഗങ്ങളെ കണ്ടില്ലന്ന് നടിക്കരുത്.