ലൈഫില്‍ അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമം ; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പദ്ധതി നിലനിര്‍ത്തും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, January 13, 2021

 

കാസര്‍കോട്  : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ്മിഷന്‍ പദ്ധതി നിലനിര്‍ത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലൈഫ് പദ്ധതിയില്‍ അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പദ്ധതി ക്രമക്കേടില്‍ അന്വേഷണം വേണമെന്നും അദ്ദേഹം കാസര്‍കോട് ആവശ്യപ്പെട്ടു.